Currency

നാട്ടില്‍ ഇല്ലെങ്കിലും വോട്ട് ചെയ്യാം; പുതിയ വോട്ടിങ് മെഷീന്‍ വരുന്നു

സ്വന്തം ലേഖകന്‍Friday, March 17, 2017 11:43 am

വോട്ടെടുപ്പ് സമയം നാട്ടില്‍ ഇല്ലെങ്കിലും രാജ്യത്തിനകത്തുതന്നെ താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോളിങ് ബൂത്തില്‍ എത്തി വോട്ടുചെയ്യാനുള്ള സംവിധാനമാണിത്. സംസ്ഥാനം, ജില്ല, മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്‍കി തിരിച്ചറിയല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വോട്ടു ചെയ്യാം.

ന്യൂഡല്‍ഹി: സ്വന്തം നാട്ടില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇനി മുതല്‍ നഷ്ടപ്പെടില്ല. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമത്തിലാണ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സിഡാക്). ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും സ്വന്തം നാട്ടില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള സംവിധാനമാണ് വികസിപ്പിക്കുന്നത്. പദ്ധതിയുടെ രൂപരേഖ കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇലക്ഷന്‍ കമ്മീഷനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അതേസമയം വോട്ടെടുപ്പ് സമയം നാട്ടില്‍ ഇല്ലെങ്കിലും രാജ്യത്തിനകത്തുതന്നെ താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോളിങ് ബൂത്തില്‍ എത്തി വോട്ടുചെയ്യാനുള്ള സംവിധാനമാണിത്. സംസ്ഥാനം, ജില്ല, മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്‍കി തിരിച്ചറിയല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വോട്ടു ചെയ്യാം. പ്രിസൈഡിങ് ഓഫീസര്‍ക്ക് വോട്ടറുടെ പൂര്‍ണവിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കും.

നേരത്തെ പ്രതിരോധമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഇബാലറ്റ് സിസ്റ്റവും സിഡാക് ഒരുക്കിയിരുന്നു. പോസ്റ്റോഫീസ് വഴി തങ്ങളുടെ വോട്ടുകള്‍ അയച്ചു കൊടുക്കാനുള്ള രീതിയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x