
ന്യൂഡല്‍ഹി: ക്രിസ്മസ് പുതുവത്സര സീസണടുത്തതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍ രംഗത്ത്. ബജറ്റ് എയര്‍ലൈനുകളെല്ലാം മത്സരിച്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കുകയാണ്. തെരഞ്ഞെടുത്ത സെക്ടറുകളില്‍ ഇപ്പോള്‍ 1005 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും.
മറ്റ് സെക്ടറുകളില്‍ 1,112 രൂപയ്ക്കും 1,195 രൂപയ്ക്കും 1,215 രൂപയ്ക്കുമൊക്കെ ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഇന്‍ഡിഗോ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യ ഉള്‍പ്പെടെയുള്ള മറ്റ് വിമാന കമ്പനികളും ആകര്‍ഷകങ്ങളായ ഓഫറുകളുമായ് ഗംഗത്തുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.