Currency

രക്തദാനം നടത്തുന്നവര്‍ക്ക് കര്‍ഫ്യൂ സമയത്ത് യാത്ര ചെയ്യാം; കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇളവ്

സ്വന്തം ലേഖകന്‍Thursday, April 15, 2021 6:23 pm

മസ്‌കത്ത്: ഒമാനില്‍ രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നു. കര്‍ഫ്യൂ സമയങ്ങളില്‍ രക്തദാനം നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം യാത്രാനുമതി നല്‍കി. ബ്ലഡ് ബാങ്കില്‍ ബന്ധപ്പെട്ടു നേരത്തെ സമയം ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍, യാത്രാ അനുമതി ബുക്ക് ചെയ്യുന്ന അതാത് ദിവസങ്ങളില്‍ മാത്രമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികള്‍, ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും നേരത്തെ യാത്രാ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 14 മുതലാണ് വീണ്ടും രാത്രികാല ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് വാണിജ്യ- വ്യാപാര വിലക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x