
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിന് വീണ്ടും തിരിച്ചടി. നവീകരണത്തിന് ശേഷവും കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു തീരുമാനം. അതേസമയം, അഗ്നിശമന കാറ്റഗറി കുറച്ചതോടെ കാറ്റഗറി 8 ല്‍ നിന്ന് 7 ആയി കുറഞ്ഞു.
റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹാരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റണ്‍വേ വികസനത്തിനായുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്തു നല്‍കുമെന്നും മുമ്പ് റദ്ദാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബേക്കല്‍, വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളില്‍ ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനായി എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.