
ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇനി മുതല്‍ ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് നടപടി. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരികളില്‍ നിന്ന് ചുമത്തിയിരുന്ന ചാര്‍ജ് ഇടാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ, ഭീം തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇളവ് ബാധകമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 20 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് 0.40 ശതമാനം വരെയാണ് എം.ഡി.ആര്‍ ചാര്‍ജായി ചുമത്തിയിരുന്നത്. വ്യാപാരികളുടെ വിറ്റുവരവ് 20 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ എം.ഡി.ആര്‍ ചാര്‍ജായി 0.90 ശതമാനം വരെ ചുമത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.