Currency

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗളൂരു

സ്വന്തം ലേഖകന്‍Wednesday, February 17, 2021 11:26 am

ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗളൂരു കോര്‍പറേഷന്‍. കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നില്‍. 72 മണിക്കൂറിന് മുന്‍പെടുത്ത ആര്‍ടി- പി.സി.ആര്‍ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയവര്‍ക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ പരിശോധനക്ക് വിധേയരായി പരിശോധന ഫലം വരുന്നത് വരെ ക്വോറന്റൈനില്‍ കഴിയണമെന്നും ബംഗളൂരു കോര്‍പറേഷന്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x