Currency

കൊച്ചി നാളെ ഹോണ്‍ ഫ്രീ

സ്വന്തം ലേഖകന്‍Wednesday, November 30, 2016 3:27 pm

ഐഎംഎയുടെ കൊച്ചി ശാഖയാണ് ഇത് സംഘടിപ്പിക്കുന്നത്. വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് ദിനാചരണത്തിന്റെ ഉദ്ഘാടനം.

കൊച്ചി: ശബ്ദമലിനീകരത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ നോ ഹോണ്‍ ദിനാചരണം സംഘടിപ്പിക്കും. ഐഎംഎയുടെ കൊച്ചി ശാഖയാണ് ഇത് സംഘടിപ്പിക്കുന്നത്. വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് ദിനാചരണത്തിന്റെ ഉദ്ഘാടനം.

ചടങ്ങിന് മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് മറൈന്‍ ഡ്രൈവിലും നാളെ രാവിലെ 9.30ന് വൈറ്റില മൊബിലിറ്റി ഹബ്ബിലും ഫ്‌ലാഷ് മോബ് സംഘടിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x