Currency

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍Friday, April 24, 2020 7:29 pm
high-court

തിരുവനന്തപുരം: പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. രാജ്യം ലോക്ക് ഡൗണിലാണെന്നും ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. പ്രവാസികളെ സ്വീകരിക്കാന്‍ തയാറാണെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും തയാറെടുപ്പുകള്‍ എന്തെല്ലാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വിശദമായ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ സംസ്ഥാനത്തോട് കോടതി നിര്‍ദേശിച്ചു. യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x