Currency

അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകൾ മാറ്റി നൽകില്ല

സ്വന്തം ലേഖകൻThursday, November 24, 2016 9:13 pm

അസാധുവാക്കപ്പെട്ട നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു തടസ്സമില്ല. അസാധുവായ നോട്ടുകൾ ഉപയോഗിച്ച് വൈദ്യുതി, വെള്ളം ബില്ലുകൾ അടയ്ക്കാനുമാകും.

ന്യൂഡൽഹി: നാളെ മുതൽ അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറ്റി വാങ്ങാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു തടസ്സമില്ല. അസാധുവായ നോട്ടുകൾ ഉപയോഗിച്ച് വൈദ്യുതി, വെള്ളം ബില്ലുകൾ അടയ്ക്കാനുമാകും.

ഡിസംബര്‍ രണ്ട് വരെ ദേശീയ പാതകളില്‍ നികുതി പിരിവ് ഉണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ 15 വരെ അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടുകള്‍ ദേശീയ പാതയിലുള്ള ടോള്‍ പ്ലാസകളില്‍ സ്വീകരിക്കപ്പെടുമെന്നും അറിയിച്ചിട്ടൂണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x