Currency

കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് വരൂന്നവര്‍ക്കു വിസ മെസേജ് ആവശ്യമില്ല

സ്വന്തം ലേഖകന്‍Wednesday, December 13, 2017 11:55 am

കൊച്ചി: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്സില്‍ വരുന്നവര്‍ക്ക് വിസ മെസേജ് ആവശ്യമില്ല. ജെറ്റ് എയര്‍വെയ്സ് തീരുമാനം നടപ്പിലാക്കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദോഹയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിസ മെസേജ് സംവിധാനം നിര്‍ത്തലാക്കി.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദോഹയിലേക്ക് വരുന്നവര്‍ക്ക് വിസ മെസേജ് ആവശ്യമില്ലെന്ന നയം നേരത്തെ തന്നെ ജെറ്റ് എയര്‍വെയ്സ് സ്വീകരിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x