സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്തെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ്.
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്തെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ്. ജോലി സമയത്ത് ഓണാഘോഷം നടത്തരുതെന്ന് ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. ഓഫീസ് സമയം കഴിഞ്ഞ് ഓണാഘോഷം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഉത്തരവില്‍ പറയുന്നു.
മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധം ക്രമീകരിച്ചായിരിക്കണം ആഘോഷങ്ങളെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരായത് കൊണ്ടല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യം മുൻ നിർത്തിയാണു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 12 നാണു തുടങ്ങും. 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി വരുന്ന പ്രത്യേക സാഹചര്ത്തിൽ പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതാകും ഉചിതമെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.