തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആയുധ പരിശീലനങ്ങൾ സർക്കാർ നിരോധിച്ചേക്കും. ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം നിയമവിരുദ്ധമാണെന്നും അത് നിരോധിക്കാവുന്നതുമാണെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചതിനാൽ ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണു കരുതുന്നത്.
പോലീസ് ആക്‌ട് പ്രകാരം ആയുധപരിശീലനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കേ ശാഖാപ്രവര്‍ത്തനം നിരോധിക്കുന്നതിന് തടസമില്ലെന്നാണു നിയമോപദേശത്തിൽ പറയുന്നത്.
അതിനിടെ ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു. ആര്‍.എസ്.എസ് ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനം നല്‍കുന്നില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.