Currency

മടങ്ങിവരുന്ന പ്രവാസികൾക്കെല്ലാം സാമ്പത്തികസഹായം നൽകാനാകില്ല: വി.കെ സിംഗ്

സ്വന്തം ലേഖകൻTuesday, September 6, 2016 8:03 am

പ്രവാസികൾക്കായി പ്രത്യേക ഫണ്ട് ലഭ്യമാക്കുക നിലവിൽ സാധ്യമായ കാര്യമല്ലെന്നും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി ശ്രമിക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഹ/ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ട് ഗൾഫ് നാടുകളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്കെല്ലാം സാമ്പത്തികസഹായം ലഭ്യമാക്കാൻ സധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ്. പ്രവാസികൾക്കായി പ്രത്യേക ഫണ്ട് ലഭ്യമാക്കുക നിലവിൽ സാധ്യമായ കാര്യമല്ലെന്നും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി ശ്രമിക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തർ സന്ദർശനവേളയിലാണു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ന് കുവൈറ്റിൽ സന്ദർശനത്തിനെത്തുന്ന മന്ത്രി കുവൈറ്റ് അധികൃതരുമായും പ്രവാസികളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ സൗദി ഒഉജറ കമ്പനിയിൽ മലയാളി അടക്കമുള്ള നിരവധി ഇന്ത്യക്കാർ തൊഴിൽ പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ അവരെ തിരികെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രതിനിധിയായി വികെ സിംഗ് സൗദി സന്ദർശിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x