Currency

നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫിസും പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍Wednesday, September 25, 2019 12:40 pm

കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെയും നോര്‍ക്ക റൂട്ട്സ് വഴി ഹോം അറ്റസ്റ്റേഷന്‍ സേവനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ലിങ്ക് റോഡിലെ വികാസ് ബില്‍ഡിംഗില്‍ ഒന്നാം നിലയിലാണു മികച്ച സൗകര്യങ്ങളോടെ പുതിയ മേഖലാ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്.

അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നോര്‍ക്കയുടെ എല്ലാ സേവനങ്ങളും ഈ ഓഫിസില്‍ നിന്നും സെപ്റ്റംബര്‍ 25 മുതല്‍ ലഭിക്കും. അതോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഹോം അറ്റസ്റ്റേഷന്‍ സേവനവും ഇനി മുതല്‍ ലഭ്യമാകുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x