Currency

ദുബായില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം; നിയമനം നോര്‍ക്ക റൂട്ട്സ് മുഖേന

സ്വന്തം ലേഖകന്‍Thursday, February 13, 2020 11:40 am
nurse-job
Nominations-2020

തിരുവനന്തപുരം: ദുബായിലെ പ്രമുഖ ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്സായി വനിതാ നഴ്സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്ട്സ് മുഖേനയാണ് നിയമനം. 25നും 40 നും ഇടയില്‍ പ്രായമുള്ള ബി.എസ്.സി വനിതാ നഴ്സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ nrkhomecare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 25നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345ല്‍ (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x