
തിരുവനന്തപുരം: നോര്‍ക്ക റൂട്സ് നഴ്സുമാര്‍ക്കായി ഗള്‍ഫ് മേഖലയിലേക്കുള്ള HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസ്സാകുന്നതിനും ജോലി നേടുന്നതിനുമായുമുള്ള Advanced Nursing Excellence Program (ANEP) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. GNM/ BSc/ MSc എന്നിവയിലേതെങ്കിലും യോഗ്യതയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്.
നോര്‍ക്ക റൂട്സ്, NICE-മായി ചേര്‍ന്നാണ് നഴ്സുമാര്‍ക്കായി പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. യോഗ്യതാ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കുപ്പെടുന്നവര്ക്ക് കോഴ്സ് ഫീസില്‍ 75% ഇളവ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി: 2019 നവംബര്‍ 4 ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.