Currency

സ്കോളർഷിപ്പോടെയുള്ള നൂതന സാങ്കേതിക വിദ്യാപഠനമൊരുക്കി നോർക്ക

സ്വന്തം ലേഖകൻWednesday, September 16, 2020 2:23 pm
Norka Technology Skill
Villa-kochi-Kerala

തിരുവനന്തപുരം:  75% സ്കോളർഷിപ്പോടെ നോർക്ക റൂട്ട്സ് നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർ .പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ , ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് , എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം ആണെങ്കിലും അവസാന വർഷ ഫലം കാത്തിരിക്കിന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 45 വയസ്സാണ്.

ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷൻ. 350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്. ക്ളാസ് ഒക്ടോബർ 27 ന് ആരംഭിക്കും.

ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്സുകൾക്ക് 17,900 മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75% തുക നോർക്ക സ്കോളർഷിപ്പ് അനുവദിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റ്റി.സി.എസ് അയോൺ ഇന്റേൺഷിപ് ലഭിക്കും.

ഒക്ടോബർ അഞ്ച് വരെ www.ictkerala.org എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471-2700811/12/13, 8078102119 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Norka roots training program with 75% scholarships


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x