Currency

തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭകരാകാം: നോർക്ക-കെ.എഫ് .സി സംയുക്ത പദ്ധതി

സ്വന്തം ലേഖകൻWednesday, September 16, 2020 11:53 am
Norka NDPREM
Villa-kochi-Kerala

തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ പദ്ധതി. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (C.M.E.D .P) പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

നോർക്കയുടെ എൻ .ഡി . പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെയാണ് വായ്പ. ഇതിൽ 15 % മൂലധന സബ്സിഡിയായി ലഭിക്കും (പരമാവധി 3 ലക്ഷം രൂപ). 10 ശതമാനമാണ് വായ്പയുടെ പലിശയെങ്കിലും കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 4% പലിശ അടച്ചാൽ മതിയാകും. 3 ശതമാനം വീതം നോർക്ക, കെ.എഫ് .സി പലിശ സബ്സിഡി ഉപഭോക്താവിന് ലഭ്യമാകും.

സർവീസ് സെക്ടറുകളിൽ ഉൾപെട്ട വർക്ക്ഷോപ്, സർവീസ് സെൻറ്റർ, ബ്യൂട്ടി പാർലർ, റെസ്റ്റോറെൻറ്സ് / ഹോട്ടൽ, ഹോം സ്റ്റേ /ലോഡ്ജിഗ്, ക്ലിനിക് /ഡെന്റൽ ക്ലിനിക്, ജിം, സ്പോർട്സ് ടർഫ്, ലാൻട്രീ സർവീസ് എന്നിവയും ഐ ടി /ഐ ടി ഇ എസും, നിർമാണ വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ് / ബേക്കറി ഉൽപ്പന്നങ്ങൾ, ഫ്ലോർ മിൽസ് /ബഫേർസ്, ഓയിൽ മിൽസ്, കറി പൗഡർ /സ്പൈസസ്, ചപ്പാത്തി നിർമാണം വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്.

വിശദവിവരം ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യൽ നിന്നും ), 00 91 88 02 012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം ), 18 00 -425 -8590 (കെ.എ ഫ് .സി) ലഭിക്കും. അപേക്ഷകൾ https://norkaroots.org/ndprem ൽ സമർപ്പിക്കാം.

4% interest loan scheme from Norka, Kerala 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x