നോട്ടുമാറ്റത്തില്‍ ഇന്ന് ഒരു ദിവസത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഇന്ന് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കുക
ന്യൂഡല്‍ഹി: നോട്ടുമാറ്റത്തില്‍ ഇന്ന് ഒരു ദിവസത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഇന്ന് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കുക. മറ്റുള്ളവര്‍ക്ക് ഇന്ന് പുതിയ നോട്ടുകള്‍ ലഭിക്കില്ല. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം, ഞായറാഴ്ച പതിവുപോലെ ബാങ്കുകള്‍ അവധിയായിരിക്കും. ബാങ്കുകളിലെ തിരക്കിന് വലിയ കുറവ് വന്നിട്ടുണ്ടെന്നും ഇന്നത്തെ ദിവസം മുടങ്ങിക്കിടക്കുന്ന മറ്റു ജോലികള്‍ പൂര്‍ത്തിയാക്കണമെന്നും ബാങ്ക് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് റിഷി അഭിപ്രായപ്പെട്ടു.
അതേസമയം, അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളിലൂടെയും പോസ്റ്റ്ഓഫീസിലൂടെയും മാറ്റിനല്‍കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം ഡിസംബര്‍ 30ല്‍ നിന്ന് വെട്ടിക്കുറച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സംബന്ധിച്ച് ഈ മാസം 24ന് കേന്ദ്രം ഉത്തരവ് പുറത്തിറക്കുമെന്നും സൂചനയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.