അഴിമതി തടയുക, കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതു നടപ്പാക്കിയ രീതി ശരിയായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ബസു വ്യക്തമാക്കി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെട്ടേക്കുമെന്നു കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു. അഴിമതി തടയുക, കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതു നടപ്പാക്കിയ രീതി ശരിയായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ബസു വ്യക്തമാക്കി. സര്‍ക്കാര്‍ എന്ത് ഉദ്ദേശ്യത്തോടെയാണോ തീരുമാനം നടപ്പാക്കിയത് അത് നേടാനായില്ലെന്നും അതിനാല്‍തന്നെ ഇതു പരാജയപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെയാണ് നോട്ട് അസാധുവാക്കല്‍ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്ത്യയില്‍ പ്രചാരത്തിലുള്ള നോട്ടുകളില്‍ ഭൂരിഭാഗവും 500, 1000 രൂപ നോട്ടുകളാണ്. പെട്ടെന്നൊരു ദിവസം ഇവ പിന്‍വലിച്ചത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും ഇതു ദോഷകരമായി ബാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.