ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവയുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ നീക്കം. കള്ളപ്പണം വിപണിയിലേക്ക് ഒഴുകുന്നത് തടയാമെന്ന പ്രതീക്ഷയിലാണ് സെബിയുടെ തീരുമാനം.
മുംബൈ: ഓഹരി വിപണികളില്‍ നടക്കുന്ന ഇടപാടുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവയുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ നീക്കം. കള്ളപ്പണം വിപണിയിലേക്ക് ഒഴുകുന്നത് തടയാമെന്ന പ്രതീക്ഷയിലാണ് സെബിയുടെ തീരുമാനം.
ഓഹരി വിപണിയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ പാന്‍കാര്‍ഡ് പര്യാപ്തമല്ലെന്നാണ് സെബിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ആധാര്‍ ഓഹരി ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കാനുള്ള നീക്കം ആരംഭിച്ചതെന്ന് സെബിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
മൊബൈല്‍ ഫോണ്‍ കണക്ഷന്, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയ്ക്കെല്ലാം സര്‍ക്കാര്‍ നേരത്തെ തന്നെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.