സ്പൈസ് ജെറ്റ് കഴിഞ്ഞദിവസം ക്യാന്സലേഷന് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 3000 രൂപയും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 3500 രൂപയും ക്യാന്സലേഷന് ചാര്‍ജ് ഈടാക്കുമെന്നാണ് സ്പൈസ് ജെറ്റ് അറിയിച്ചിരിക്കുന്നത്. ഇതുവരെ യഥാക്രമം 2205ഉം 2500ഉം ആയിരുന്നു സ്പൈസ് ജെറ്റ് ക്യാന്സലേഷന് ഫീസായി ഈടാക്കിയിരുന്നത്.
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ഉയര്‍ന്ന തുക പിഴയായി ഈടാക്കാന്‍ വിമാന കമ്പനികള്‍ ആലോചിക്കുന്നു. വിമാന ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനികളുടെ പുതിയ തീരുമാനം. വളരെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ സര്‍വ്വീസായ സ്പൈസ് ജെറ്റ് കഴിഞ്ഞദിവസം ക്യാന്സലേഷന് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 3000 രൂപയും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 3500 രൂപയും ക്യാന്സലേഷന് ചാര്‍ജ് ഈടാക്കുമെന്നാണ് സ്പൈസ് ജെറ്റ് അറിയിച്ചിരിക്കുന്നത്. ഇതുവരെ യഥാക്രമം 2205ഉം 2500ഉം ആയിരുന്നു സ്പൈസ് ജെറ്റ് ക്യാന്സലേഷന് ഫീസായി ഈടാക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1800 രൂപ മാത്രമാണ് സ്പൈസ് ജെറ്റ് ക്യാന്സലേഷന് ചാര്‍ജ് ഈടാക്കിയിരുന്നത്. ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗോഎയര്‍ എന്ന വിമാനകമ്പനി ഈടാക്കുന്ന 2225 രൂപയാണ് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ ക്യാന്സലേഷന് ഫീ. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ ക്യാന്സലേഷന് ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.