8,167 പേര്‍ ചേര്‍ന്ന് 76,685 കോടി രൂപയുടെ കടബാധ്യതയാണ് വരുത്തിയിരിക്കുന്നത്. 2016 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരമാണ് മനഃപൂര്‍വം കടം തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ മനഃപൂര്‍വം കടം തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തില്‍ വര്‍ധന. 16 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 8,167 പേര്‍ ചേര്‍ന്ന് 76,685 കോടി രൂപയുടെ കടബാധ്യതയാണ് വരുത്തിയിരിക്കുന്നത്. 2016 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരമാണ് മനഃപൂര്‍വം കടം തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.
മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ലക്ഷത്തില്‍ കൂടുതല്‍ ബാധ്യത വരുത്തിയവരുടെ എണ്ണം 7,031 പേരില്‍ നിന്ന് 8,167 ആയി വര്‍ധിച്ചിട്ടുമുണ്ട്. ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 28.5 ശതമാനം ഉയര്‍ന്ന് 59,656 കോടിയില്‍ നിന്ന് 76,685 കോടിയായി ഉയരുകയും ചെയ്തു.
ഈ കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ 1,724 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ബാധ്യത വരുത്തിയവരില്‍ 129 പേര്‍ 100 കോടി രൂപയ്ക്കുമുകളില്‍ വായ്പയെടുത്തവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.