ദേവസ്വം ബോർഡാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്‍.ആര്‍.ഐ. ഫെസിലിറ്റി കൂപ്പണ്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വന്നാല്‍ പ്രവാസികൾക്ക് പമ്പയില്‍ നിന്ന് സന്നിധാനം വരെ ക്യൂ ഇല്ലാതെ കയറിവരാനാകും.
ശബരിമല: 25 ഡോളര്‍ അടച്ചാല്‍ ശബരിമല സന്നിധാനത്ത് പ്രവാസികള്‍ക്ക് പ്രത്യേക ദര്‍ശനത്തിന് സൗകര്യം ഏർപ്പെടുത്തും. ദേവസ്വം ബോർഡാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്‍.ആര്‍.ഐ. ഫെസിലിറ്റി കൂപ്പണ്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വന്നാല്‍ പ്രവാസികൾക്ക് പമ്പയില്‍ നിന്ന് സന്നിധാനം വരെ ക്യൂ ഇല്ലാതെ കയറിവരാനാകും.
പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ശാസ്തൃപുഷ്പാഞ്ജലി, ശാസ്തൃസൂക്താഞ്ജലി, ഹരിഹരസൂക്ത ശ്ലോകാര്‍ച്ചന, അഷ്ടാഭിഷേകം, ഉഷഃപൂജ, നിത്യപൂജ, പടിപൂജ എന്നിവക്ക് ഓൺലൈനായി ബുക്കിംഗ് സൗകര്യവുമുണ്ട്. ഈ കൂപ്പണുമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.