ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്യുന്ന ഭര്ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
ന്യൂഡല്‍ഹി: ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനുള്ള ശിപാര്‍ശ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍. എന്‍.ആര്.ഐ ഭര്ത്താക്കന്മാര് തഴയുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയാണ് ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കിയത്.
ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്യുന്ന ഭര്ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയവും വനിത, ശിശുവികസന മന്ത്രാലയവും ചേര്‍ന്നാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനൊപ്പം പ്രവാസി വിവാഹ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനും ശിപാര്‍ശയുണ്ട്. ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് നിയമനടപടിക്ക് നല്കുന്ന സാമ്പത്തിക സഹായം ഇരട്ടിപ്പിച്ച് 6000 ഡോളറായി ഉയര്‍ത്തണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.