Currency

കരിപ്പൂര്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

സ്വന്തം ലേഖകന്‍Saturday, April 29, 2017 10:29 am

കരിപ്പൂര്‍ വഴി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 26,51,008 പേരാണ് യാത്ര ചെയ്തത്. ഇതില്‍ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്. വലിയ വിമാനങ്ങള്‍ക്ക് അനുമതി റദ്ദാക്കിയതോടെ മൊത്തം 2.78 ലക്ഷം യാത്രക്കാരുടെ കുറവ് ഉണ്ടായിട്ടുണ്ട്.

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. 15 ശതമാനം വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമ്പോഴാണ് ഈ വര്‍ധനവ്. എന്നാല്‍ ചരക്കുനീക്കത്തില്‍ ഇപ്പോഴും ഉയര്‍ച്ച കൈവരിക്കാനായിട്ടില്ല. നേരത്തെ 27,000 ടണ്‍ വരെ ചരക്കുനീക്കം നടന്നിരുന്ന കരിപ്പൂരില്‍ ഇപ്പോള്‍ നേര്‍ പകുതിയായിട്ടുണ്ട്.

കരിപ്പൂര്‍ വഴി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 26,51,008 പേരാണ് യാത്ര ചെയ്തത്. ഇതില്‍ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്. വലിയ വിമാനങ്ങള്‍ക്ക് അനുമതി റദ്ദാക്കിയതോടെ മൊത്തം 2.78 ലക്ഷം യാത്രക്കാരുടെ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിമാനസര്‍വിസുകളുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനവ് വന്നിട്ടുണ്ട്. 2015-16ല്‍ 13,786 സര്‍വിസുകള്‍ കരിപ്പൂരില്‍ നിന്ന് നടത്തിയപ്പോള്‍ ഇത്തവണ 16,141 ആയി ഉയര്‍ന്നു.

ഗള്‍ഫിലേക്കും ആഭ്യന്തര സെക്ടറുകളിലേക്കും കൂടുതല്‍ സര്‍വിസുകള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചതാണ് യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x