
തിരുവനന്തപുരം: ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിങ്ങില്‍ ബിരുദമോ (ബിഎസ്സി) ഡിപ്ലോമയോ (ജിഎന്‍എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഒപി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
ശമ്പളം 3640 ഖത്തര്‍ റിയാല്‍ (ഏകദേശം 70,000 രൂപ). ഖത്തര്‍ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബര്‍ 17. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.