Currency

ഒമാനില്‍ വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരം; നോര്‍ക്ക മുഖേന തിരഞ്ഞെടുപ്പ്

സ്വന്തം ലേഖകന്‍Friday, June 21, 2019 3:38 pm

മസ്‌കത്ത്: ലൈഫ് ലൈന്‍ ആശുപത്രിയിലേക്ക് ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം. ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്ററില്‍ 5 മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ള ബിഎസ്സി നഴ്‌സിങ്, ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസ്സാണ് പ്രായപരിധി. നോര്‍ക്ക റൂട്‌സ് മുഖേനയാണ് തിരഞ്ഞെടുപ്പ്.

375 മുതല്‍ 400 റിയാല്‍ വരെയാണ് (ഏകദേശം 67, 500 രൂപ മുതല്‍ 72,100 രൂപ വരെ) ശമ്പളം. 30നകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്‌സ് സിഇഒ അറിയിച്ചു. ബയോഡാറ്റ അയയ്‌ക്കേണ്ട വിലാസം: norka.oman@gmail.com. വിവരങ്ങള്‍ക്ക്: www.norkaroots.org. ഫോണ്‍: 0091 8802012345, ടോള്‍ഫ്രീ: 18004253939.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x