Currency

മസ്‌കത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനക്ഷമതാ പരിശോധന അന്തിമഘട്ടത്തില്‍; ഒമാന്‍ നിവാസികള്‍ക്ക് പങ്കെടുക്കാന്‍ അവസരം

സ്വന്തം ലേഖകന്‍Monday, November 20, 2017 4:37 pm

പരിശോധനകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://omanairportstrials.om/JoinTheTrials.html# എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ ആദ്യ വാരം മുതല്‍ നടത്തുന്ന പരിശോധനയില്‍ 17000 ല്‍ അധികം പേര്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മസ്‌കത്ത്: പുതിയ മസ്‌കത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനക്ഷമതാ പരിശോധന അന്തിമഘട്ടത്തില്‍. ടെര്‍മിനലിന്റെയും യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങളുടെയും പ്രവര്‍ത്തനക്ഷമത സംബന്ധിച്ച പരിശോധനയാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളുമടക്കമുള്ള ഒമാന്‍ നിവാസികള്‍ക്ക് അവസരമൊരുക്കുന്നതിനായി ‘ജോയിന്‍ ദി ട്രയല്‍സ്’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

പരിശോധനകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://omanairportstrials.om/JoinTheTrials.html# എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ ആദ്യ വാരം മുതല്‍ നടത്തുന്ന പരിശോധനയില്‍ 17000 ല്‍ അധികം പേര്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാമ്പയിനില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ സംബന്ധിച്ച അഭിപ്രായ സ്വരൂപണവും നടത്തും. കാമ്പയിനില്‍ പങ്കെടുക്കുന്നവരെ മസ്‌കത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാരായാണ് പരിഗണിക്കുക.

കാമ്പയിനില്‍ പങ്കെടുക്കുന്നവരുടെ അനുഭവങ്ങള്‍ വിശകലനം ചെയ്യുന്നതുവഴി മെച്ചപ്പെടേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എമിഗ്രേഷന്‍, ചെക്ക് ഇന്‍, ബോര്‍ഡിങ് തുടങ്ങിയ സംവിധാനങ്ങളെയും സൗകര്യങ്ങളെയും നടപടികളെയും ജീവനക്കാരെയും യഥാര്‍ഥ പ്രവര്‍ത്തന സാഹചര്യങ്ങളില്‍ വിലയിരുത്താന്‍ ഇതുവഴി സാധിക്കും. യഥാര്‍ഥത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യമെന്നും അധികൃതര്‍ പറഞ്ഞു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x