ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയാണ് സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
മസ്കത്ത്: രാജ്യത്തേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കൊളിയേഴ്സ് ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്. ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയാണ് സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
സലാം എയര്‍ സര്‍വീസ് ആരംഭിച്ചതും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ തുറക്കുന്നതും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കും. കൂടാതെ റാസ് അല്‍ ഹദ്ദ് അടക്കമുള്ള പുതിയ വിമാനത്താവളങ്ങളും ജിസിസി റയില്‍ പദ്ധതിയും കൂടുതല്‍ സഞ്ചാരികളെ ഒമാനിലെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരില്‍ നിന്ന് ടൂറിസം മേഖലയ്ക്ക് ലഭിക്കുന്ന നിക്ഷേപ പിന്തുണ വിനോദസഞ്ചാരമേഖലയുടെ സാധ്യതകളും പ്രതീക്ഷകളും വളര്‍ത്തുന്നതാണ്. അതേസമയം ഒമാനില്‍ നിന്നുള്ള നാല് പ്രദേശങ്ങളെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.