
ന്യൂഡല്‍ഹി: നോര്‍ക്ക റൂട്ട്‌സിന്റെ അലംഭാവത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു. കഴിഞ്ഞ ഒമ്പതുമാസമായി ഒറ്റ നഴ്‌സിങ് തൊഴിലവസരവും പുതുതായി കേരളത്തിനു ലഭിച്ചില്ല. കേന്ദ്രം ഏര്‍പ്പെടുത്തിയ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതാണ് ഇതിന് കാരണം.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍.) രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള ഏഡന്‍സിയാണ് നോര്‍ക്ക. അതേസമയം രാജ്യത്തെ 11 സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സിങ് നിയമനം നടത്താന്‍ അടുത്തിടെ അനുമതിലഭിച്ചതും കേരളത്തിന് തിരിച്ചടിയാവും.
തൊഴില്‍ തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് ഇ.സി.ആര്‍. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികളിലൂടെയേ നടത്താവൂവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. കേരളത്തില്‍ നോര്‍ക്ക, സര്‍ക്കാര്‍ റിക്രൂട്ടിങ് ഏജന്‍സിയായ ഒ.ഡി.ഇ.പി.സി എന്നിവയ്ക്കാണ് ചുമതല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.