
ബാംഗ്ലൂർ ആസ്ഥാനമായ ഒയാസിസ് ഹോളിഡേയ്‌സ് ഗ്രൂപ്പിന്റെ തിരുവനന്തപുരം ഓഫീസ് കെ മുരളീധരൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. കർണാടക മുൻ എം എൽ എ ഐവാൻ നിഗളി, കറ്റാനം ഷാജി, ജീവൻ ടി വി മാനേജിങ് ഡയറക്ടർ ബേബി മാത്യു സോമതീരം, ഒയാസിസ് ഹോളിഡേയ്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടിനോ തോമസ്, ലിജു മാത്യു, ഷൈൻ കെ തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം മുറിഞ്ഞപാലത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്.

ഇന്ത്യ, യൂറോപ്പ്, ഇസ്രായേൽ, യു എ ഇ, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഒയാസിസ് ഹോളിഡേയ്‌സ് ഗ്രൂപ്പിനു ഓഫീസുകൾ ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.