ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല ഇന്ത്യയില്‍ സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത കാര്‍ ഓടിക്കുമെന്ന് ഒല അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങാനാണ് നീക്കം.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല ഇന്ത്യയില്‍ സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത കാര്‍ ഓടിക്കുമെന്ന് ഒല അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങാനാണ് നീക്കം. അന്തരീക്ഷ മലിനീകരണത്തിനെതിരെ ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പുതിയ നീക്കമെന്ന് ഒല സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു.
ഒലയുടെ പുതിയ ചുവടുവെപ്പ് വൈദ്യുത കാര്‍ വില്പനയില് ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഏതൊക്കെ നഗരങ്ങളിലാണ് വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കേണ്ടതെന്നതിനെക്കുറിച്ച് തീരുമാനത്തിലെത്തിയിട്ടില്ലെന്നും വൈകാതെ തന്നെ ഇക്കാര്യം തീരുമാനിക്കുമെന്നും ഭവീഷ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.