Currency

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓല 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, June 20, 2017 7:12 am

പദ്ധതിയില്‍ പങ്ക് ചേരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസിന് മുകളില്‍) മാസത്തിലെ ആദ്യ പത്ത് റൈഡുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടാണ് ഓല നല്‍കുക. ഇതിന് പുറമെ, ആദ്യ പത്ത് ഓല ഓട്ടോ യാത്രകളിന്മേല്‍ 15 ശതമാനം കിഴിവും ഓല പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ ടാക്സി സേവനമായ ഓല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. സീനിയര്‍ സിറ്റിസന്‍ മൊബിലിറ്റി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓല 20 ശതമാനം ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയില്‍ പങ്ക് ചേരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസിന് മുകളില്‍) മാസത്തിലെ ആദ്യ പത്ത് റൈഡുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടാണ് ഓല നല്‍കുക. ഇതിന് പുറമെ, ആദ്യ പത്ത് ഓല ഓട്ടോ യാത്രകളിന്മേല്‍ 15 ശതമാനം കിഴിവും ഓല പ്രഖ്യാപിച്ചിട്ടുണ്ട്.

A Community Living Project for Seniors- Cheri Retirement Homes – The Paradise, Kochi

അഹമ്മദാബാദ്, നാഗ്പൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, മുംബൈ, പൂനെ നഗരങ്ങളിലാണ് നിലവില്‍ ഓല ഈ ഡിസ്‌കൗണ്ട് ലഭ്യമാക്കുക. രാഷ്ട്രത്തെ മികച്ച രീതിയില്‍ സേവിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദരമാണ് ഓലയുടെ പുതിയ പദ്ധതിയെന്ന് ഓല അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ ബ്രഹ്മ പറഞ്ഞു.

ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന മുതിര്‍ന്ന പൗരന്മാര്‍ ഓലയുമായി രജിസ്റ്റര്‍ ചെയ്യണം. ഇതിനായി പേരും പ്രായവും വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് വെരിഫിക്കേഷന് ശേഷം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഓല റൈഡുകള്‍ നേടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x