ഒമാന്‍, റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെ വിവിധ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക-റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് ഫെബ്രുവരി പത്തിന് കൊച്ചിയില്‍
മസ്കറ്റ്/കൊച്ചി: ഒമാന്‍, റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെ വിവിധ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക-റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് ഫെബ്രുവരി പത്തിന് കൊച്ചിയിലുള്ള ലെ-മെറിഡിയനില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ഫെബ്രുവരി അഞ്ച് വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ www.jobsnorka.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ബയോഡേറ്റ rcrtment.norka@kerala.gov.in എന്ന ഇ-മെയിലില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.