ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് സെപ്തംബര്‍ 8, 15, 22, 29 തീയതികളിലും എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ 1 തീയതികളിലും പ്രത്യേക ട്രെയിന്‍ ഉണ്ടാകും. കൂടാതെ സപ്തംബര്‍ 1 ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സപ്തംബര്‍ 3 ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.
ചെന്നൈ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് സെപ്തംബര്‍ 8, 15, 22, 29 തീയതികളിലും എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ 1 തീയതികളിലും പ്രത്യേക ട്രെയിന്‍ ഉണ്ടാകും. കൂടാതെ സപ്തംബര്‍ 1 ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സപ്തംബര്‍ 3 ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.
ആഗസ്റ്റ് 31 ന് തിരുനല്‍വേലിയില്‍നിന്ന് മംഗലാപുരത്തക്കും സപ്തംബര്‍ 1 ന് മംഗലാപുരത്തുനിന്ന് തിരുനല്‍വേലിയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും. സപ്തംബര്‍ 6-ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും സപ്തംബര്‍ 7-ന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ലഭ്യമാണ്. സപ്തംബര്‍ 1-ന് സെക്കന്തരാബാദില്‍നിന്ന് കൊച്ചുവേളിയിലേക്കും സപ്തംബര്‍ 6-ന് കൊച്ചുവേളിയില്‍നിന്ന് സെക്കന്തരാബാദിലേക്കും, സപ്തംബര്‍ 1-ന് മഹാരാഷ്ട്രയിലെ നന്ദേദില്‍ നിന്ന് എറണാകുളത്തേക്കും സപ്തംബര്‍ 4-ന് തിരിച്ച് നന്ദേദിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.