Currency

ഓണത്തിരക്ക് കണക്കിലെുത്ത് യശ്വന്ത്പുര്‍- എറണാകുളം പ്രതിവാരതീവണ്ടി സര്‍വീസ് നീട്ടി

സ്വന്തം ലേഖകന്‍Monday, August 14, 2017 3:44 pm

യശ്വന്ത്പുര്‍-എറണാകുളം പ്രതിവാര തത്കാല്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 26 വരെ സര്‍വീസ് നീട്ടി. നേരത്തെ ഓഗസ്റ്റ് 29 വരെയായിരുന്നു തീവണ്ടി ഓടേണ്ടിയരുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ 26 വരെ ചൊവ്വാഴ്ചകളില്‍ എറണാകുളത്തേക്കും ബുധനാഴ്ചകളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും സര്‍വീസ് നടത്തും.

ബംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് യശ്വന്ത്പുര്‍-എറണാകുളം പ്രതിവാര തത്കാല്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 26 വരെ സര്‍വീസ് നീട്ടി. നേരത്തെ ഓഗസ്റ്റ് 29 വരെയായിരുന്നു തീവണ്ടി ഓടേണ്ടിയരുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ 26 വരെ ചൊവ്വാഴ്ചകളില്‍ എറണാകുളത്തേക്കും ബുധനാഴ്ചകളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും സര്‍വീസ് നടത്തും.

ബംഗളൂരുവില്‍ നിന്നുള്ള തീവണ്ടിക്ക് കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. രണ്ട് സെക്കന്‍ഡ് എ.സി. കോച്ചുകളും രണ്ട് തേര്‍ഡ് എ.സി., എട്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് തീവണ്ടിക്കുള്ളത്.

സെപ്റ്റംബര്‍ ആറിന് എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് ഉള്ളത് ഓണാവധിക്ക് നാട്ടില്‍ പോകുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസമാകും. ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവ് സര്‍വീസുകളിലെല്ലാം മാസങ്ങള്‍ക്കു മുമ്പുതന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x