പുതിയ വൈദ്യുതി കണക്ഷന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. പോസ്റ്റ് ആവശ്യമില്ലാത്ത ഗാര്‍ഹിക ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അപേക്ഷഫീസിനൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സര്‍വിസ് കണക്ഷന് വേണ്ട ചെലവും അടയ്ക്കുന്നതിനുള്ള സംവിധാനവും വൈദ്യുതിബോര്‍ഡ് തയാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. പോസ്റ്റ് ആവശ്യമില്ലാത്ത ഗാര്‍ഹിക ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അപേക്ഷഫീസിനൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സര്‍വിസ് കണക്ഷന് വേണ്ട ചെലവും അടയ്ക്കുന്നതിനുള്ള സംവിധാനവും വൈദ്യുതിബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പുതിയ കണക്ഷന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷകന്റെ ഫോട്ടോയും മറ്റു രേഖകളും കണക്ഷന് നല്കാന് വരുന്ന ഉദ്യോഗസ്ഥന്റെ കൈവശം ഏല്പിച്ചാല് മതി.
പോസ്റ്റ് ആവശ്യമുള്ള കണക്ഷനും അപേക്ഷഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. സ്ഥലപരിശോധനയ്ക്കുശേഷം ഇമെയില്‍ വഴിയും എസ്.എം.എസ് വഴിയും അറിയിച്ചതിനുശേഷമേ സെക്യൂരിറ്റി ഡെപ്പോസിറ്റും മറ്റുചെലവുകളും അടയ്ക്കാന്‍ സാധിക്കൂ.
അപ്നാ സി.എം.സി (കോമണ്‍ സര്‍വിസ് സെന്റര്‍ സ്കീം) എന്ന ദേശീയ പൊതുസേവനകേന്ദ്രവും സംസ്ഥാനത്തെ അക്ഷയകേന്ദ്രവുമായി യോജിച്ച് വൈദ്യുതിബോര്‍ഡിന്റെ വിനിമയ സമന്വയം സാധ്യമാക്കാനും തയാറെടുക്കുന്നുണ്ട്. ഈ പദ്ധതി നിലവില്‍ വരുന്നതോടെ അക്ഷയ സെന്റര്‍ വഴി പണമടയ്ക്കുന്നത് ഉടന്‍ തന്നെ കെ.എസ്.ഇ.ബിയില്‍ വരവുവെക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.