ഒ.പി. ടിക്കറ്റിനു വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ടിക്കറ്റ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഒ.പി. ടിക്കറ്റിനു വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് പോലുള്ള വലിയ ആശുപത്രികളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഒ.പി. ടിക്കറ്റിങ് സമ്പ്രദായം ഇവിടെയും വിജയകരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണാറായി വിജയനാണ് അറിയിച്ചത്.
താങ്ങാനാവാത്ത ചികിത്സാ ചെലവുകള്‍ പരിഹരിക്കാന്‍ പൊതു ആരോഗ്യ സംവിധാനത്തെ കേന്ദ്രീകരിച്ച് എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണമായ സൗജന്യ ചികിത്സാ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുടുംബങ്ങളുമായി ബന്ധപ്പെട്ടുള്ള ചികിത്സാ സംവിധാനം പ്രാഥമികാരോഗ്യ സ്ഥാപനങ്ങളില്‍ തുടങ്ങി ഓരോ ആളുടേയും ആരോഗ്യനില തുടര്‍ച്ചയായി പരിശോധിച്ച് രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും.
ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് സൗജന്യ നിരക്കും സര്‍ക്കാര്‍ ഉറപ്പാക്കും. മെഡിക്കല്‍ കോളേജ് മുതല്‍ താഴേക്കുള്ള സ്ഥാപനങ്ങളെ നല്ല നിലവാരത്തിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമായി എല്ലാ മെഡിക്കല്‍ കോളേജുകളെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും. കുറഞ്ഞ ചെലവില്‍ ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും ഉറപ്പു വരുത്തുന്ന സമഗ്രനയം ആരോഗ്യമേഖലയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.