Currency

റാന്‍സംവെയര്‍ ആക്രമണം: എടിഎമ്മുകള്‍ അടിയന്തരമായി അടച്ചിടാന്‍ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, May 15, 2017 3:02 pm

രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ മുഴുവനും ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം അടച്ചിടേണ്ടിവരും. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന.

മുംബൈ: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. എടിഎമ്മുകള്‍ അടിയന്തരമായി അടച്ചിടാനാണ് ആര്‍ബിഐയുടെ നിര്‍ദേശം. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എടിഎമ്മുകളാണ് അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ മുന്നറിയിപ്പ്.

എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ മുഴുവനും ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം അടച്ചിടേണ്ടിവരും. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന. നൂറ്റമ്പതോളം രാജ്യങ്ങളിലെ രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്.

സ്ഥിതി അതീവഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി) കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. കേരളത്തില്‍ വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ വിന്‍ഡോ 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള നാലു കംപ്യൂട്ടറുകള്‍ ആക്രമണത്തിനിരയായിട്ടുണ്ട്. 300, 600 ഡോളറുകള്‍ വീതം മോചനദ്രവ്യം വേണമെന്നാണ് ആവശ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x