നവംബര്‍ 28 ന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തു. നോട്ട് പിന്‍വലിക്കൽ നടപടി രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിച്ചതിൽ പ്രതിഷേധിച്ചാണ് ആഹ്വാനം.
ന്യൂഡൽഹി: നവംബര്‍ 28 ന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തു. നോട്ട് പിന്‍വലിക്കൽ നടപടി രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിച്ചതിൽ പ്രതിഷേധിച്ചാണ് ആഹ്വാനം.
13 പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇതേ ദിവസം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഇടതുപാർട്ടികൾ നേരത്തെ തീരുമാനിച്ചിരുന്നു.
അതിനിടെ നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.