Currency

കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആര്‍.ബി.ഐക്ക് കൂടുതല്‍ അധികാരം നല്‍കി ഓര്‍ഡിനന്‍സ്

സ്വന്തം ലേഖകന്‍Thursday, May 4, 2017 11:36 am

ന്യൂഡല്‍ഹി: ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ തിരിച്ച് പിടിക്കുന്നതിന് ആര്‍.ബി.ഐക്ക് കൂടുതല്‍ അധികാരം. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ബുധനാഴ്ചയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആറ് ലക്ഷം കോടി രൂപയാണ് പല ബാങ്കുകളിലുമുള്ള കിട്ടാക്കടം.

ബാങ്കുകളിലെ കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിനായി ആര്‍.ബി.ഐക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന വിവരം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് അറിയിച്ചത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണ്.

ഇതിനായി ബാങ്കിങ് റെഗുലേഷന്‍ ആക്ടിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35എയിലാണ് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x