ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ എയർ ഇന്ത്യക്കെതിരെ 5,879 പരാതികള്‍ ലഭിച്ചെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിയാണ് അറിയിച്ചത്.
ന്യൂഡൽഹി: എയർ ഇന്ത്യക്കെതിരെ കഴിഞ്ഞ ഒമ്പത് മാസങ്ങൾക്കിടയിൽ പരാതിയുമായി എത്തിയത് അയ്യായിരത്തിലധികം യാത്രക്കാരെന്ന് റിപ്പോർട്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 5,879 പരാതികള്‍ ലഭിച്ചെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിയാണ് അറിയിച്ചത്. വിമാന യാത്രക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. മറ്റുള്ള രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുല്യമായ രീതിയിലുള്ള സൗകര്യങ്ങളും സേവനങ്ങളുമാണ് എയര്‍ ഇന്ത്യ നല്‍കിവരുന്നത്. യാത്രക്കാരുടെ സംതൃപ്തി ഉറപ്പുവരുത്താന്‍ ഇക്കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും പരിശോധിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.