Currency

പ്രവാസി വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു

സ്വന്തം ലേഖകൻWednesday, November 9, 2016 4:29 pm

പ്രവാസികൾക്ക് നാട്ടിൽ വരാതെ വോട്ടവകാശം ലഭ്യമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ആരാഞ്ഞുകൊണ്ടുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സർവ്വേ ആരംഭിച്ചു.

ന്യൂഡൽഹി: പ്രവാസികൾക്ക് നാട്ടിൽ വരാതെ വോട്ടവകാശം ലഭ്യമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ആരാഞ്ഞുകൊണ്ടുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സർവ്വേ ആരംഭിച്ചു. വോട്ട് ചെയ്യാനുള്ള സന്നദ്ധതയും അതിനുള്ള മാര്‍ഗങ്ങളും പ്രവാസികളില്‍ നിന്ന് നേരിട്ടറിയുകയാണ് ലക്ഷ്യം. ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇക്കാര്യത്തില്‍ പ്രവാസികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നത്.

സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തോ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴിയോ ലോഗിന്‍ ചെയ്തോ സര്‍വേയില്‍ പങ്കെടുക്കാം. പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച നടപടികൾ വേഗത്തിൽ ആക്കിയിരിക്കുന്നത്.

വെബ്സൈറ്റ് – everyindianvotecounts.in

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x