Currency

സാധനം വാങ്ങുമ്പോൾ റേഷൻകാർഡുടമയ്ക്ക് എസ്എംഎസ് ലഭിക്കുന്ന സംവിധാനം വരുന്നു

സ്വന്തം ലേഖകൻWednesday, October 5, 2016 8:05 am

റേഷൻ കടകളിൽ പുതിയ സ്റ്റോക്ക് എത്തുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴും കാർഡുടമയ്ക്ക് എസ്എംഎസ് ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. റേഷൻ കടകളിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

തിരുവനന്തപുരം: റേഷൻ കടകളിൽ പുതിയ സ്റ്റോക്ക് എത്തുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴും കാർഡുടമയ്ക്ക് എസ്എംഎസ് ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. റേഷൻ കടകളിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായ പി.തിലോത്തമൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ റേഷൻ കടകളിൽ വലിയ തരത്തിലുള്ള തിരിമറികൾ നടക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങാത്ത ആളുകളുടെ കാർഡിലെ സാധനങ്ങൾ കടയുടമകൾ മറിച്ച് വിൽക്കുന്നത് പതിവാണ്. ഒപ്പം സ്റ്റോക്ക് കഴിഞ്ഞെന്ന് പേരിൽ പലപ്പോഴും കാർഡിന്മേൽ സാധങ്ങൾ ലഭ്യമാക്കാറുമില്ല. ഈ ചൂഷണത്തിന് കടിഞ്ഞാണിടാനാണ് സർക്കാർ തീരുമാനം.

വടക്കാഞ്ചേരി എംഎൽഎയായ അനില്‍ അക്കരയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. റേഷൻ കടകളിൽ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. കരിഞ്ചത തടയുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കും. സമിതികളില്‍ തദ്ദേശ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x