ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സ്മാര്‍ട്ട് വേലികള്‍ നിര്‍മിക്കുമെന്ന് ബിഎസ്എഫ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളിലാണ് വേലി നിര്‍മിക്കുകയെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ അറിയിച്ചു. അടുത്തവര്‍ഷം ഡിസംബറിനുള്ളിലാണ് സ്മാര്‍ട്ട് വേലികള്‍ നിര്‍മിക്കുക. റഡാറുകളും ഉപഗ്രഹ സംവിധാനങ്ങളുമടക്കം നൂതനസംവിധാനമുള്ള സ്മാര്‍ട് വേലികള്‍ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിനോടൊപ്പം സുരക്ഷാ ആസ്ഥാനങ്ങളില്‍ അറിയിപ്പ് ലഭിക്കുകയും ചെയ്യും. ലേസറുകളും കാമറകളുമാണ് വേലികളിലുണ്ടാകുന്ന നീക്കങ്ങളെയും അതിക്രമങ്ങളെയും കണ്ടെത്തുന്നത്.
വേലികള്‍ നിര്‍മിക്കുന്നതിനായി 20 അന്താരാഷ്ട്ര കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയതായി ബിഎസ്എഫ് നേതൃത്വം അറിയിച്ചു. വേലികള്‍ നിര്‍മിക്കുന്നത്, അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന 20 ലക്ഷത്തിനടുത്ത് സൈനികര്‍ക്ക് ആശ്വാസമാകുമെന്നു കരുതപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.