Currency

പാക് എയര്‍ലൈന്‍സ് മുംബൈയിലേക്കുള്ള സര്‍വ്വീസ് 11 മുതല്‍ നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Friday, May 5, 2017 7:54 pm

കറാച്ചി-മുംബൈ പ്രതിവാര സര്‍വീസാണ് പിഐഎ അവസാനിപ്പിക്കുന്നത്. മെയ് 11 മുതല്‍ ഈ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. എല്ലാ വ്യാഴാഴ്ചയും ആണ് കറാച്ചി-മുംബൈ സര്‍വീസ്.

മുംബൈ: പാകിസ്താന്‍ ഇന്റര്‍നാഷണണല്‍ എയര്‍ലൈന്‍സ് (പിഐഎ) മുംബൈയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തുന്നു. കറാച്ചി-മുംബൈ പ്രതിവാര സര്‍വീസാണ് പിഐഎ അവസാനിപ്പിക്കുന്നത്. മെയ് 11 മുതല്‍ ഈ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

 എല്ലാ വ്യാഴാഴ്ചയും ആണ് കറാച്ചി-മുംബൈ സര്‍വീസ്. അതേസമയം സര്‍വീസ് അവസാനിപ്പിക്കുന്നതിന് പ്രത്യേക കാരണമൊന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള സര്‍വീസ് പതിവ് പോലെ തുടരുമെന്നും മാറ്റമൊന്നും ഉണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x