Currency

ഭർത്താവ്, പിതാവ് തുടങ്ങിയവരുടെ പേരുവിവരങ്ങൾ പാസ്പോർട്ടിൽ ആവശ്യമില്ലെന്ന് നിർദേശം

സ്വന്തം ലേഖകൻSunday, November 6, 2016 3:09 pm

പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടേയോ പിതാവിന്റെയോ പേര് ചേര്‍ക്കേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.

ന്യൂഡൽഹി: പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടേയോ പിതാവിന്റെയോ പേര് ചേര്‍ക്കേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. രെജിസ്ട്രേഷൻ സമയത്തും മറ്റും പിതാവിന്റെയും ഭർത്താവിന്റെയും പേരുകൾ മുൻ നിർത്തി സ്ത്രീകൾക്ക് പലതരത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകുന്നുണ്ടെന്ന് സമിതി നിരീക്ഷിച്ചു.

ഭാര്യയോ/ഭര്‍ത്താവിന്റെയോ പിതാവിന്റെയോ രക്ഷകര്‍ത്താവിന്റെയോ പേര് പാസ്പോര്‍ട്ടില്‍ അച്ചടിക്കുന്ന രീതി മൂലം പലർക്കും ഇന്ത്യയിലോ വിദേശത്തോ ഇമിഗ്രേഷന്‍ നടപടികളിൽ തടസ്സം നേരിടുന്നുണ്ട്. വികസിത രാജ്യങ്ങളിലെ പൗരന്മാരുടെ പാസ്പോര്‍ട്ട് ബുക്കില്‍ കുടുംബങ്ങളുടെ പേര് പേജ് 35 ല്‍ അച്ചടിക്കുന്ന രീതി നിലവിലില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇമിഗ്രേഷന്‍ നടപടികള്‍ക്ക് യാത്രക്കാരന്റെ പേര്, ലിംഗം, രാജ്യം, ജനന തീയതി എന്നിങ്ങനെയുള്ള വിവരം മതിയാകും. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്ക് നിലവിലെ രീതിയില്‍ പാസ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. ദത്തെടുത്തവര്‍, വാടകഗര്‍ഭപാത്രത്തില്‍ ജനിച്ചവര്‍ വിവാഹേതര ബന്ധത്തില്‍ ജനിച്ചവര്‍ തുടങ്ങിയവര്‍ക്കും നിലവിലെ രീതി മൂലം പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സാങ്കേതിക തടസ്സം നിലനില്‍ക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാണിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x