Currency

ഇന്ത്യന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഒമാനില്‍; ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തെക്കുറിച്ച് ചര്‍ച്ച

സ്വന്തം ലേഖകന്‍Wednesday, January 29, 2020 11:10 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് പങ്കജ് സരണ്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ഒമാനിലെത്തി. ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുമാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തെക്കുറിച്ചും മറ്റ് പൊതുകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.

ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘവും പങ്കജ് സരണിനൊപ്പമുണ്ട്. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവീറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x