Currency

എട്ട് വയസില്‍ താഴെയുള്ളവരുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പാസ്പോര്‍ട്ട് അപേക്ഷ ഫീസ് കുറയ്ക്കും

സ്വന്തം ലേഖകന്‍Sunday, January 21, 2018 12:01 pm

 

ന്യൂഡല്‍ഹി: എട്ടുവയസില്‍ താഴെയുള്ളവരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് കുറക്കും. സാധാരണ നിരക്കിനേക്കാള്‍ 10 ശതമാനം കുറക്കാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഉള്‍നാടന്‍ പ്രദേശക്കാര്‍ക്ക് വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചുവരുകയാണ്. വേഗത്തിലും സുതാര്യമായും അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുമെന്നും അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്ന തീരുമാനവും ഇതിന്റെ ഭാഗമാണെന്ന് മന്ത്രി അറിയിച്ചു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം പാസ്‌പോര്‍ട്ട് അപേക്ഷകളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x